വാഷിംങ്ടൺ: അമേരിക്കൻ പ്രസിഡന്റ് പലതരത്തിൽ ശ്രമിച്ചുനോക്കി സൊഹ്റാൻ മംദാനിയെ തോൽപിക്കാൻ…അതിനായി ഏറ്റവും ഒടുവിലത്തെ വജ്രായുധമായ ഫെഡറൽ ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്ന ഭീഷണിയും ട്രംപ് ഇറക്കി. എന്നാൽ അതുകൊണ്ടൊന്നും തോൽപിക്കാനായില്ല സൊഹ്റാൻ മംദാനിയുടെ വിജയത്തെ.. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സൊഹ്റാൻ മംദാനി വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ വ്യക്തമായ ലീഡ് മംദാനി നിലനിർത്തിയിരുന്നു. അതേസമയം ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി. ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനാണ് സൊഹ്റാൻ മംദാനി. മുൻ ഗവർണർ […]









