അതിശയക്കാഴ്ചകളൊരുക്കി യാത്രികരെ മാടി വിളിക്കുന്ന നഗരമാണ് ചെന്നൈ. ആകര്‍ഷകമായ ബീച്ചുകള്‍, വേറിട്ട ഭക്ഷണ വിഭവങ്ങള്‍, മികച്ച ഷോപ്പിങ് അനുഭവം എന്നിവ ഇവിടെ സാധ്യമാക്കാം.
- മറീന ബീച്ചിലെ സൂര്യോദയം
ലോകത്തെ രണ്ടാമത്തെ ഏറ്റവും നീളമേറിയ നഗര ബീച്ചാണ് മറീന. ഇവിടെ സൂര്യോദയം ആസ്വദിച്ചുകൊണ്ട് നേരിയ തണുത്ത കാറ്റുകൊള്ളുന്നത് അതുല്യ അനുഭവമാണ്. ആളുകള്‍ വ്യായാമത്തിലേര്‍പ്പെട്ടും പട്ടം പറത്തിയും മറീനയെ സജീവമാക്കുന്നതും കാണാം.
- മൈലാപ്പൂരിലെ ഹെറിറ്റേജ് വാക്ക്
പുരാതന ക്ഷേത്രങ്ങള്‍, പഴയ നിര്‍മ്മിതികള്‍, കൊത്തുപണികള്‍ എന്നിവ ആസ്വദിച്ചുകൊണ്ട് ഇടുങ്ങിയ തെരുവുകളിലൂടെയുള്ള മൈലാപ്പൂര്‍ ഹെറിറ്റേജ് വാക്ക് വേറിട്ട അനുഭവം സമ്മാനിക്കും.
- കപാലീശ്വര ക്ഷേത്ര സന്ദര്‍ശനം
അതി സങ്കീര്‍ണമായ ദ്രാവിഡ വാസ്തുവിദ്യ കണ്ട് അത്ഭുതമൂറാനും യുഗങ്ങള്‍ പഴക്കമുള്ള ആചാരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും കപാലീശ്വര ക്ഷേത്രം സന്ദര്‍ശിക്കാം.
- ഫില്‍ട്ടര്‍ കോഫി ആസ്വദിക്കാം
പ്രാദേശിക കടകളില്‍ നിന്ന് പരമ്പരാഗത ദക്ഷിണേന്ത്യന്‍ രീതിയിലുള്ള ഫില്‍ട്ടര്‍ കോഫി ആസ്വദിക്കാം. ആ മണവും രുചിയും മനസ്സിലും നാവിലുമൊട്ടും.
- ടി നഗര്‍ ഷോപ്പിങ്
ചെന്നൈയിലെ ഏറ്റവും തിരക്കേറിയ ഈ ഷോപ്പിങ് ഹബ്ബിലൂടെ സഞ്ചരിച്ച് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കാം. വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വൈവിധ്യമാര്‍ന്ന കലവറകളാണ് ഓരോ കച്ചവട കേന്ദ്രങ്ങളും.
- എലിയട്ട് ബീച്ചില്‍ വിശ്രമിക്കാം
സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വിശ്രമിക്കാന്‍ തക്ക ശാന്തതയും വൃത്തിയുമുള്ള ബീച്ചാണ് എലിയട്ട് തീരം.
- ചെട്ടിനാട് വിഭവങ്ങള്‍
നഗരത്തിലെ പല പൈതൃക റെസ്റ്റോറന്റുകളില്‍ നിന്നും രുചികരമായ ചെട്ടിനാട് മസാല വിഭവങ്ങള്‍ ആസ്വദിക്കാം.
- ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ ഡ്രൈവ് ചെയ്യാം
തീരസൗന്ദര്യത്തിലും ആള്‍ത്തിരക്കുള്ള കഫേകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും കണ്ണെറിഞ്ഞുകൊണ്ട് തീരദേശ ഡ്രൈവ് ആസ്വദിക്കാം.









