വാഷിങ്ടൺ: ന്യൂയോർക്ക് മേയറായി ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയുടെ വിജയ പ്രസംഗത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണം. മംദാനിയെ സഹായിക്കാൻ താൻ തയ്യാറാണെന്നും നിയുക്ത മേയറുടേത് അപകടകരമായ പ്രസ്താവനയാണെന്നും ട്രംപ് വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന്റെ ബ്രെത് ബെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ‘മംദാനിയുമായി സംസാരിക്കാൻ തയ്യാറാണ്. എന്നാൽ കൂടുതൽ സഹകരണപരമായ സ്വരം സ്വീകരിക്കാൻ പുരോഗമന ഡെമോക്രാറ്റിനോട് ആവശ്യപ്പെടുന്നു. അദ്ദേഹം അമേരിക്കയോട് കുറച്ച് ബഹുമാനം കാണിക്കണം. അല്ലെങ്കിൽ […]









