കൊച്ചി ∙ ചെല്ലാനം ആറാട്ടുപുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ആറു വയസ്സുകാരി ഡെൽന മറിയം സാറയെ കൊലപ്പെടുത്തിയത് ദേഷ്യം വന്നതിനാലാണെന്ന് അമ്മൂമ്മ റോസിയുടെ (66) മൊഴി. റൂത്തിന്റെ അമ്മയാണ് റോസി. കത്തി ഉപയോഗിച്ചു കഴുത്തിനു മുറിവേൽപ്പിച്ചാണ് കൊലപ്പെടുത്തിയത്. ഡെൽന മറിയം സാറ കൊല്ലപ്പെട്ടതു ചേട്ടൻ ഡാനിയേലിന്റെ പിറന്നാൾ ദിവസമാണ്. പിറന്നാൾ ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു കുടുംബം. അതിനിടയിലാണ് നടക്കുന്ന സംഭവം ഉണ്ടായത്. മാനസികപ്രശ്നങ്ങൾ നേരിടുന്ന റോസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കും. കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് […]








