ടെൽ അവീവ്: 2023 ഒക്ടോബർ ഏഴ് ആക്രമണത്തിൽ ഇസ്രയേലിൽനിന്ന് തട്ടിക്കൊണ്ടുപോയ ആറു പേരെ തടവിൽ പാർപ്പിച്ച ഹമാസ് പ്രവർത്തകനെ വധിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). സെയ്ദ് സാക്കി അബ്ദ് അൽ ഹാദി അഖീൽ ആണ് കൊല്ലപ്പെട്ടത്. അതേസമയം ഇയാൾ തടവിലാക്കിയിരുന്ന ആറ് ബന്ദികളെയും വെടിനിർത്തൽ കരാറിനെ തുടർന്ന് ഹമാസ് മോചിപ്പിച്ചിരുന്നു. ഒക്ടോബർ 29-നാണ് ഈ ഓപ്പറേഷൻ നടന്നത്. ഹമാസ് വെടിനിർത്തൽ ലംഘിക്കുകയും ഇസ്രയേലി സൈനികർക്കുനേരെ ആക്രമണം നടത്തുകയും ചെയ്ത സമയത്താണ് അഖീലിന്റെ താവളം കണ്ടെത്തിയതെന്ന് ഇസ്രയേലി […]









