കോഴിക്കോട് :ട്രെയിനുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി ‘ഓപ്പറേഷൻ രക്ഷിത’യുമായി കേരള പൊലീസ്. വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ അക്രമി ചവിട്ടി പുറത്തേക്കു വീഴ്ത്തിയ സംഭവത്തിനു പിന്നാലെ ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയിൽവേ എസ്പിയുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിൽ റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ് സംയുക്ത സുരക്ഷാ പദ്ധതി ആരംഭിച്ചത്. ബുധനാഴ്ച സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനുകളിൽ ബ്രെത്തലൈസറും ആൽക്കോമീറ്ററും […]








