ബീജിങ്: ഈ അടുത്ത കാലത്തായിട്ട് ചൈന ആയുധ നിർമാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ സൈനിക പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന തങ്ങളുടെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 2020 മുതൽ നടന്നുവരുന്ന ഈ വിപുലീകരണത്തിന്റെ നിർണ്ണായക വിവരങ്ങളടങ്ങിയ ഉപഗ്രഹ ചിത്രങ്ങളുടെയും മാപ്പുകളുടെയും ഔദ്യോഗിക രേഖകളുടെയും വിവരങ്ങളാണ് സിഎൻഎൻ പുറത്തുവിട്ടത്. അതേസമയം ചൈനയുടെ ഈ നീക്കം ആഗോളതലത്തിൽ പുതിയ ആശങ്കകൾക്ക് വഴി തുറന്നിരിക്കുകയാണ്. സൈനിക നിരീക്ഷണത്തിൽ ഇത് […]









