തൃശ്ശൂർ: തൃശ്ശൂരിൽ ഫോറൻസിക് ലാബിന് സ്ഥലം അനുവദിക്കാതെ മനഃപൂർവം തടസം നിൽക്കുന്നവരെ തിരിച്ചറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ അമിത്ഷാ നേരിട്ട് ഇടപെട്ടാണ് തൃശ്ശൂരിൽ ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിന് എട്ട് ഏക്കർ സ്ഥലം ചോദിച്ചത്. തൃശ്ശൂരിൽ സ്ഥലമില്ലെന്നും തിരുവനന്തപുരത്ത് തരാമെന്നുമാണ് ചീഫ് സെക്രട്ടറി കത്ത് നൽകിയത്. അത് തമിഴ്നാടിന് കൊടുത്തോളൂവെന്ന് പറഞ്ഞതാണ് എയിംസിനെ കൂട്ടിച്ചേർത്ത് പറഞ്ഞുണ്ടാക്കിയതെന്നും സുരേഷ് ഗോപി. തൃശ്ശൂർ മത്സ്യ, മാംസ മാർക്കറ്റിൽ നടത്തിയ എസ്ജി കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് […]








