കോട്ടയ്ക്കൽ: സഹോദരനുമായുള്ള തർക്കം ചോദ്യം ചെയ്ത് യുവാവിന് ക്രൂരമർദനം. ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി. മലപ്പുറം കോട്ടക്കലിൽ പറപ്പൂർ സ്വദേശി മുനീറിന്റെ മകൻ ഹാനിഷ് (24) നാണ് ക്രൂരമായി മർദനമേറ്റത്. പത്തിലധികം പേർ ചേർന്ന് യുവാവിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. ഹാനിഷിന്റെ വാരിയെൽ ഒടിഞ്ഞ് ശ്വാസകോശത്തിലേക്ക് തട്ടിയതായി ബന്ധു പറഞ്ഞു. നഞ്ചക്ക്, വടി, വടിവാൾ, എയർഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കരുതിക്കൂട്ടിയാണ് മർദിച്ചതെന്നും ബന്ധു വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹാനിഷിന്റെ സഹോദരനും ഏതാനും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ വിഷയത്തിൽ […]








