ഇസ്ലാമാബാദ്: സൈനിക മേധാവിക്ക് രാജ്യത്തെ സായുധ സേനകളുടെ സർവാധികാരം നൽകുന്ന ഭരണഘടനാഭേദഗതിയുമായി പാക്കിസ്ഥാൻ. ഇതോടെ സൈനിക മോധാവിയായ അസിം മുനീറിന് മുൻ സൈനിക മേധാവികളേക്കാൾ അധികാരപരിധി ലഭിക്കും. ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ് എന്ന പുതിയ പദവിയാണ് അസിം മുനീറിന് ലഭിക്കുക. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സംയുക്ത അധികാരം ലഭിക്കുന്നതോടെ പാക്കിസ്ഥാൻ ഒരു സൈനിക സർവാധികാര രാജ്യമായി മാറുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം മാധ്യമങ്ങൾക്ക് ലഭിച്ച ഭരണഘടനാ ഭേദഗതിയുടെ കരട് രേഖ പ്രകാരം, പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെയും […]









