ടെൽ അവീവ്: ഗാസയിൽനിന്നുള്ള ഒട്ടേറെ പലസ്തീൻ തടവുകാരെ പ്രാകൃതമായ രീതിയിൽ വെട്ടവും വെള്ളവും കിട്ടാത്ത ഭൂഗർഭ ജയിലിൽ ഇസ്രയേൽ തടവിൽ പാർപ്പിക്കുന്നതായി റിപ്പോർട്ട്. ഭൂഗർഭ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കുന്ന തടവുകാർക്ക് പകൽവെളിച്ചംപോലും നിഷേധിക്കുന്നതായി ഇസ്രയേലിലെ പീഡനത്തിനെതിരായ പൊതുസമിതി (പബ്ലിക് കമ്മിറ്റി എഗെയ്ൻസ്റ്റ് ടോർച്ചർ ഇൻ ഇസ്രയേൽ- പിസിഎടിഐ) കണ്ടെത്തി. ഇവിടെ നഴ്സുമാരും വിൽപ്പനക്കാരും ഉൾപ്പെടെ ഒട്ടേറെ തടവുകാരെ കുറ്റം ചുമത്തുകയോ വിചാരണ ചെയ്യുകയോ ചെയ്യാതെ മാസങ്ങളായി തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ജനലുകളില്ലാത്ത, പരിമിതമായ വായുസഞ്ചാരമുള്ള, എപ്പോഴും ഇലക്ട്രിക് വെളിച്ചം […]









