
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ടോട്ടനം ഹോട്‌സ്പര്‍ സമനിലയില്‍ പൂട്ടി. ആവേശകരമായ മത്സരത്തിന്റെ സ്‌റ്റോപ്പേജ് സമയത്ത് വീണത് രണ്ട് ഗോളുകള്‍. 32-ാം മിനിറ്റില്‍ ബ്രയാന്‍ എംബ്യൂമോയിലൂടെ നേടിയ ഏക ഗോളില്‍ യുണൈറ്റഡ് ആദ്യ പകുതി ലീഡ് ചെയ്തു.
രണ്ടാം പകുതിയില്‍ 84-ാം മിനിറ്റില്‍ ടോട്ടനത്തിന് വേണ്ടി മാത്തിസ് ടെല്‍ സമനില നേടി. മത്സരം സ്‌റ്റോപ്പേജ് സമയം തുടങ്ങിയ അവസരത്തില്‍ റിച്ചാര്‍ലിസണ്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. 90+6-ാം മിനിറ്റില്‍ യുണൈറ്റഡിനായി ഹെഡ്ഡറിലൂടെ മത്തിയെ ഡി ലൈറ്റ് സമനില നേടിയെടുത്തു. സീസണില്‍ യുണൈറ്റഡിന്റെ മൂന്നാം സമനിലയാണിത്.









