കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്‍റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി നാടിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഔദ്യോഗിക ചടങ്ങുകളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിഡി സതീശൻ പ്രതികരിച്ചു. ആരെങ്കിലും പറയാതെ കുട്ടികൾ നിഷ്കളങ്കമായി ഗണഗീതം പാടുമോ? പാടിയാൽതന്നെ റെയിൽവെ എന്തിനാണ് പങ്കുവച്ചത്? ആര്‍എസ്എസിന്റെ ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. ആര്‍എസ്എസിന്റെ ഗണഗീതം ആര്‍എസ്എസിന്‌റെ വേദിയിൽ പരിപാടിയില്‍ പാടിയാല്‍ മതിയെന്നും സര്‍ക്കാരിന്റെയും […]








