ബെയ്റൂത്ത് : ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബർഅശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ശബ്ആ ഫാംസ് പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ലെബനീസ് ബ്രിഗേഡ്സ് സംഘടനയിലെ രണ്ട് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. ബർഅശീത് ഗ്രാമത്തിൽ നടത്തിയ മറ്റൊരു വ്യോമാക്രമണത്തിൽ മറ്റൊരു ഹിസ്ബുല്ല അംഗത്തെയും സൈന്യം കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ വ്യക്തമാക്കി . ഇസ്രയേലും ലെബനോനും […]









