
ഗോവ: ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ ജര്‍മ്മന്‍ താരങ്ങള്‍ മുന്നേറുകയാണ്. വിന്‍സെന്‍റ് കെയ്‌മര്‍, മത്തിയാസ് ബ്ലൂബോം, ഫ്രെഡറിക് സ്വെയിന്‍, അലക്സാണ്ടര് ഡോണ്‍ചെങ്കോ എന്നിവര്‍ നാലാം റൗണ്ടിലേക്ക് കടന്നു. ജര്‍മ്മനിയുടെ ചെസ്സിലെ മുന്നേറ്റം അത്ഭുതപ്പെടുത്തുന്നതാണ്. ലോകറാങ്കിങ്ങിനെ മുന്‍നിരതാരങ്ങളെയാണ് ജര്‍മ്മന്‍ താരങ്ങള്‍ അട്ടിമറിക്കുന്നത്.
ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെയാണ് ജര്‍മ്മന്‍ താരം ഫ്രെഡറിക് സ്വെയിന്‍ കെട്ടുകെട്ടിച്ചത്. ലോകറാങ്കിങ്ങില്‍ വെറും 85ാം സ്ഥാനക്കാരന്‍ മാത്രമായ ഫ്രെഡറിക് സ്വെയിന്‍ ആണ് ലോക ഒമ്പതാം നമ്പര്‍ താരമായ ഗുകേഷിനെ തോല്‍പിച്ചത്.
ലോക ആറാം റാങ്കുകാരനാണ് ഡച്ച് താരം അനീഷ് ഗിരി. ഫിഡെ ഗ്രാന്‍റ് സ്വിസ് ചാമ്പ്യന്‍ വരെയായ അനീഷ് ഗിരിയെയാണ് ജര്‍മ്മനിയുടെ അലക്സാണ്ടര്‍ ഡോണ്‍ചെങ്കോ തോല്‍പിച്ചത്. ജര്‍മ്മന്‍ ചെസ്സിലെ വെറും അഞ്ചാം റാങ്കുകാരന്‍ മാത്രമാണ് 27കാരനായ ഡോണ്‍ചെങ്കോ. ലോക റാങ്കിങ്ങില്‍ 82ാം സ്ഥാനമേയുള്ളൂ.
ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഗുകേഷ് പുറത്തായത് ഇന്ത്യയ്‌ക്ക് ഷോക്കായിരുന്നു.ഇന്ത്യയുടെ വി. പ്രണേഷിനെയാണ് ജര്‍മ്മിയുടെ വിന്‍സെന്‍റ് കെയ്‌മര്‍ മൂന്നാം റൗണ്ടില്‍ തോല്‍പിച്ചത് ചെന്നൈയിലെ ക്വാന്‍റ് ബോക്സ് ഗ്രാന്‍റ് മാസ്റ്റേഴ് സ് ഉള്‍പ്പെടെ നിരവധി ടൂര്‍ണ്ണമെന്‍റുകളില്‍ വിന്‍സെന്‍റ് കെയ്‌മര്‍ ചാമ്പ്യനായിരുന്നു. ജര്‍മ്മനിയിലെ വെയ്സന്‍ ഹോസില്‍ നടന്ന ഫ്രീസ്റ്റൈല്‍ ചെസ്സിലും വിന്‍സെന്‍റ് കെയ്‌മറായിരുന്നു ചാമ്പ്യന്‍.
ജര്‍മ്മനിയുടെ മത്തിയാസ് ബ്ലൂബോം നാലാം റൗണ്ടിലേക്ക് കടന്നു. കഴിഞ്ഞ മാസമാണ് എല്ലാവരേയും ഞെട്ടിച്ച് മത്തിയാസ് ബ്ലൂബോം സമര്‍ഖണ്ഡ് ഗ്രാന്‍റ് സ്വിസില്‍ രണ്ടാം സ്ഥാനവും നേടിയ താരമാണ് മത്തിയാസ് ബ്ലൂബോം. ലോക ചെസ് ചാമ്പ്യനെ നേരിടാനുളള കളിക്കാരനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സിലും മത്തിയാസ് ബ്ലൂബോം യോഗ്യത നേരത്തെ നേടിക്കഴിഞ്ഞു.
ജര്‍മ്മന്‍ സര്‍ക്കാര്‍ ചെസ്സിന് വേണ്ടി കൂടുതല്‍ തുക ചെലവഴിക്കുന്നതോടെയാണ് പുതുനിരതാരങ്ങള്‍ ഉയര്‍ന്നുവരുന്നത്. ജര്‍മ്മനിയ്‌ക്കകത്ത് ചെസ്സിന് അനുകൂലമായ അടിസ്ഥാനസൗകര്യവികസനങ്ങളും നടന്നിട്ടുണ്ട്. ഏകദേശം ഇരുപതിനായിരം ചെസ് ക്ലബ്ബുകള്‍ ജര്‍മ്മനിയിലുണ്ട്. ഒരു ലക്ഷത്തോളം കളിക്കാര്‍ ഈ ക്ലബ് ടൂര്‍ണ്ണമെന്‍റുകളില്‍ പങ്കെടുക്കുന്നുണ്ട്. ജര്‍മ്മന്‍ ചെസ് ലീഗ് മത്സരം ലോകത്ത് തന്നെ ഏറെ പ്രശസ്തമായ ടൂര്‍ണ്ണമെന്‍റാണ്.









