ന്യൂഡൽഹി∙ ഇന്ത്യയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും ഇന്ത്യയെ തകർക്കാനുമായി മാത്രം പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവിസസ് ഇന്റലിജൻസ്) കീഴിൽ പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ‘എസ്1’ എന്ന പേരിൽ അറിയപ്പെടുന്ന ഈ യൂണിറ്റ് കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ട്. 1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ പഹൽഗാം ഭീകരാക്രമണത്തിൽ വരെ പങ്കുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ അതിർത്തി കടന്നുള്ള ഭീകരവാദത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതിനായാണ് ‘എസ്1’ യൂണിറ്റ് പ്രവർത്തിക്കുന്നത്. […]









