തൃശ്ശൂർ: കേരളത്തിന്റെ പൾസ് അറിയണമെങ്കിൽ നേരെ തൃശ്ശൂരിലേക്കു വച്ചുപിടിച്ചാൽ മതി. അവിടെ ഒന്നന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി സ്വപ്നം കാണാൻ പോലും സാധിക്കാതിരുന്ന ഡിവിഷനിൽ വമ്പിച്ച മുന്നേറ്റമുണ്ടാകും. തൃശൂരിലെ സ്ഥാനാർഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ബിജെപി പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ കേരളത്തിലെ ജനങ്ങൾക്കു ബിജെപിയിലുള്ള പ്രതീക്ഷ വർധിച്ചിരിക്കുന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞാണ് ഞാനിക്കാര്യം പറയുന്നത്. ഒരു കൗൺസിലറെ പോലും മോഹിക്കാൻ കഴിയാത്ത ഡിവിഷനിൽ നിന്ന് കിട്ടുന്ന പൾസ്, അത് കേരളത്തിന്റെ പൾസാണ്. 2024 […]







