
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്ക് വരാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്കായി നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് കൊല്ലം വരെയും തിരിച്ചുമുള്ള യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. കാച്ചിഗുഡ, തിരുപ്പതി, മധുര, തെങ്കാശി, ചെങ്കോട്ട, പുനലൂർ തുടങ്ങിയ സ്ഥലങ്ങൾ വഴിയാണ് യാത്ര. ട്രെയിൻ നമ്പർ 07111 നന്ദേഡ് – കൊല്ലം സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 20, 27, ഡിസംബർ 04, 11, 18, 25, 2026 ജനുവരി 01, 08, 15 എന്നീ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. സ്പെഷ്യൽ എക്സ്പ്രസ് ഈ ദിവസങ്ങളിൽ രാവിലെ 10 മണിക്കാണ് നന്ദേഡ് സ്റ്റേഷനിൽ നിന്നും യാത്ര ആരംഭിക്കുന്നത്. മടക്കയാത്രയ്ക്കുള്ള ട്രെയിൻ നമ്പർ 07112 കൊല്ലം – നന്ദേഡ് സ്പെഷ്യൽ എക്സ്പ്രസ് 2025 നവംബർ 22, 29, ഡിസംബർ 06, 13, 20, 27, 2026 ജനുവരി 03, 10, 17 എന്നീ തീയതികളിലാണ് ഉണ്ടാകുക
നന്ദേഡ് – കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിനിനായുള്ള ടിക്കറ്റ് ബുക്കിംഗ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമലയിലേക്കും കേരളത്തിലെ മറ്റ് സ്ഥലങ്ങളിലേക്കും വരാനാഗ്രഹിക്കുന്ന തീർത്ഥാടകർക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ഈ സ്പെഷ്യൽ ട്രെയിൻ ഓടുന്നത്. യാത്രക്കാർ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
The post ശബരിമല തീർത്ഥാടകർക്കായി നന്ദേഡ് – കൊല്ലം സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു appeared first on Express Kerala.









