തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയിലെ പോരാട്ടം അത്യന്തം പൊടിപാറുമെന്ന് തീർച്ച. മൂന്നു മുന്നണികളും ഇത്തവണ കരുത്തന്മാരെയാണ് ഇറക്കിയിരിക്കുന്നത്. യുഡിഎഫ്, ബിജെപി ചിത്രം നേരത്തെ തെളിഞ്ഞിരുന്നു. ഇപ്പോൾ സിപിഎം പട്ടിക കൂടി പുറത്തിറക്കിയതോടെ തലസ്ഥാനത്തെ പോരാട്ടം തീപാറുമെന്ന് ഉറപ്പായി. 3 ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെയടക്കം രംഗത്തിറക്കിയാണ് സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, […]








