തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സംസ്ഥാന സർക്കാരിൻറെ തട്ടിപ്പുകൾ പൊതുജനം തിരിച്ചറിയുമെന്നും ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ളവ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. അതുപോലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേകം പ്രകടനപത്രികകൾ ഉണ്ടാവുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യുഡിഎഫിൽ സ്ഥാനാർത്ഥികൾക്ക് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. തർക്കം ഉള്ള ഇടത്തെ പ്രശ്നങ്ങൾ വളരെ വേഗത്തിൽ പരിഹരിക്കും. വർഗീയ കക്ഷികളുമായി ഒരുതരത്തിലുള്ള ബന്ധവുമില്ല. സിപിഎമ്മും ബിജെപിയും […]







