തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തലസ്ഥാനത്തിന്റെ ഏകദേശ രേഖാചിത്രം പുറത്ത്. ഇത്തവണത്തെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ എൽഡിഎഫ് അൽപം പിന്നോട്ടുനിന്നെങ്കിലും ഇന്നുകൊണ്ട് കളത്തിൽ ഇടംപിടിച്ചു. ആദ്യഘട്ട സ്ഥാനാർഥി പട്ടികയുമായി എൽഡിഎഫ് കൂടി രംഗത്തെത്തിയതോടെ തിരുവനന്തപുരം കോർപ്പറേഷന്റെ ഏകദേശ ചിത്രം തെളിഞ്ഞു. ഇതോടെ മുന്നണികളുടെ മേയർ സ്ഥാനാർഥികൾ ഉൾപ്പെടെ പ്രമുഖർക്കെതിരേ അണിനിരക്കുന്നത് ആരൊക്കെയാണെന്ന് വ്യക്തമായി. ഏതുവിധേനയും തലസ്ഥാനത്തെ കോർപ്പറേഷൻ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കിട്ടാവുന്നതിൽ മികച്ച സ്ഥാനാർഥികളേയാണ് മൂന്നു മുന്നണികളും രംഗത്തിറക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. പതിവുകൾക്ക് വിപരീതമായി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് […]








