
ചങ്ങനാശേരി: ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് എച്ച്എസ്എസ് പെണ്‍ വിഭാഗത്തിലും ചങ്ങനാശേരി എകെഎം പബ്ലിക് സ്‌കൂള്‍ ആണ്‍ വിഭാഗത്തിലും ജേതാക്കളായി. ഫൈനലില്‍ കിളിമല സേക്രഡ് ഹാര്‍ട്ട് പബ്ലിക് സ്‌കൂളിനെ 32-17ന് പരാജയപ്പെടുത്തിയാണ് കൊരട്ടി ലിറ്റില്‍ ഫ്‌ളവര്‍ ജേതാക്കളായത്.

ആണ്‍ വിഭാഗത്തില്‍ ജേതാക്കളായ ചങ്ങനാശേരി എകെഎം ഫൈനലില്‍ ജ്യോതിനികേതന്‍ ഇഎം സ്‌കൂളിനെ 48-28ന് പരാജയപ്പെടുത്തുകയായിരുന്നു. ഇതേ ചാമ്പ്യന്‍ഷിപ്പിനൊപ്പം നടന്ന ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റില്‍ യൂണിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്നനട ചങ്ങനാശേരിയിലെ സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിനെ 22-18ന് പരാജയപ്പെടുത്തി വിജയികളായി. വിജയകള്‍ക്കുള്ള സമ്മാനദാനം മുന്‍ അന്താരാഷ്‌ട്ര താരം ജോര്‍ജ് സക്കറിയ നിര്‍വ്വഹിച്ചു.









