
സില്‍ഹട്ട്: ബംഗ്ലാദേശിനെതിരായ അയര്‍ലന്‍ഡിന്റെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മത്സരം ഇന്ന്. സില്‍ഹട്ടില്‍ നടക്കുന്ന മത്സരം രാവിലെ ഒമ്പതിന് ആരംഭിക്കും. രണ്ട് മത്സര പരമ്പരയില്‍ രണ്ടാമത്തേത് അടുത്ത ബുധനാഴ്‌ച്ച ധാക്കയില്‍ ആരംഭിക്കും.
ബംഗ്ലാദേശ് പര്യടനത്തിനെത്തിയിരിക്കുന്ന അയര്‍ലന്‍ഡ് രണ്ട് ടെസ്റ്റുകള്‍ക്ക് പുറമെ മൂന്ന് മത്സര ട്വന്റി20 പരമ്പരയും കളിക്കും. 27നാണ് ആദ്യ ടി20 പോരാട്ടം. രണ്ടാമത്തേത് 29ന് അവസാനത്തേത് അടുത്ത മാസം രണ്ടിനാണ്. ഇതിന് മുമ്പ് ഫെബ്രുവരിയിലാണ് അയര്‍ലന്‍ഡ് ടെസ്റ്റ് കളിച്ചിട്ടുള്ളത്. സിംബാബ്‌വെയ്‌ക്കെതിരായ ആ മത്സരത്തില്‍ അയര്‍ലന്‍ഡ് 63 റണ്‍സിന് വിജയിച്ചിരുന്നു.









