ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നൽകിയ തിരിച്ചടിയുടെ ഓർമയിൽ, ഡൽഹി ബ്ലാസ്റ്റിന് പിന്നാലെ ഏതുനിമിഷവും ഒരു തിരിച്ചടിക്ക് തയാറായി നിൽക്കാൻ സൈന്യത്തിന് പാക്കിസ്ഥാന്റെ നിർദേശം. ഇന്നലെ ന്യൂഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് സ്ഫോടനും നടന്ന പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സുരക്ഷാ ജാഗ്രത അഭൂതപൂർവമായ നിലയിലേക്ക് ഉയർത്തിയതായി റിപ്പോർട്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അല്ലെങ്കിൽ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇൻറലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി സിഎൻഎൻ-ന്യൂസ്18 റിപ്പോർട്ട് ചെയ്തു. […]









