പാനൂർ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂർ ടൗണിൽ നഗരസഭയിലെ പ്രധാന ബൈപ്പാസിൽ സ്ഥാപിച്ച ബോർഡ് ശ്രദ്ധേയമാവുന്നു. റോഡും വെളിച്ചവും ഔദാര്യമല്ല, അവകാശമാണ്, വോട്ട് ചോദിച്ചാരും ഇതുവഴി വരണ്ട എന്നെഴുതിയ ബോര്‍ഡാണ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. പുത്തൂർ ഭാഗത്തുനിന്ന് പാനൂരിലേക്ക് വരുന്ന ബസുകൾ കെപിഎ റഹിം മാസ്റ്റർ ബൈപ്പാസ് റോഡിലൂടെയാണ് ബസ്‌സ്റ്റാൻഡിലെത്തുക. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായതാണ് പ്രദേശവാസികളെ ഇങ്ങനെയൊരു ബോർഡ് വെക്കാൻ പ്രേരിപ്പിച്ചത്. പാനൂർ ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാണ് ഈ ബൈപാസ് റോഡ്. റോഡിന്റെ ചില ഭാഗങ്ങൾ […]








