
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പേരയം-താളിക്കുന്നിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമ്മാണ ശാലയ്ക്ക് തീപിടിച്ച് 4 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 9.30നാണ് അപകടമുണ്ടായത്.
താൽക്കാലികമായി കെട്ടിയ ഷെഡ്ഡിലാണ് പടക്ക നിർമാണം നടന്നിരുന്നത്. ഇവിടെ ഓലപ്പടക്കത്തിൻ്റെ തിരി കെട്ടിക്കൊണ്ടിരുന്നപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഷീബയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post പാലോട് പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; 4 പേർക്ക് പരിക്ക് appeared first on Express Kerala.









