ഏലൂർ: ബോക്സോഫിസിൽ കോടികൾ കൊയ്ത മഞ്ഞുമ്മൽ ബോയ്‌സ് എന്ന ജനപ്രിയ ചിത്രം കണ്ടവരാരും അതിലെ സുഭാഷിനെ മറക്കാനിടയില്ല. ചിത്രം പുറത്തിറങ്ങിയതോടെ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്‌സും ഹിറ്റായിരുന്നു. അവരുടെ ജീവിതവും അതിജീവനവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്‌സിലെ യഥാർഥ സുഭാഷ് ചന്ദ്രൻ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടാനൊരുങ്ങുകയാണ്. ഏലൂർ നഗരസഭയിലെ 27-ാം വാർഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. 2006 സെപ്തംബറിൽ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ പത്തംഗ സംഘത്തിൽ സുഭാഷുമുണ്ടായിരുന്നു. […]








