പാക്കിസ്ഥാന്റെ സാമ്പത്തിക തലവരതന്നെ മാറ്റിയെഴുതുന്ന അപൂർവ ധാതുക്കളുടെ സമ്പത്തുണ്ടെന്ന സർക്കാരിന്റെയും സൈനിക മേധാവി അസിം മുനീറിന്റെയും വാദങ്ങൾ വെറും തട്ടിപ്പെന്ന് ഓസ്ട്രേലിയ ആസ്ഥാനമായ മൈനിങ് നിരീക്ഷണ മാധ്യമമായ ഡിസ്കവറി അലേർട്ടിന്റെ റിപ്പോർട്ട്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പാക് സർക്കാരിന്റെ വെറും തന്ത്രം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 6 മുതൽ 8 ട്രില്യൻ ഡോളർ വരെ മൂല്യംകൽപ്പിക്കുന്ന (ഏതാണ്ട് 530 ലക്ഷം കോടി മുതൽ 710 ലക്ഷം കോടി രൂപവരെ ഇന്ത്യൻ രൂപ) അപൂർവ ധാതുക്കളുടെ ശേഖരം (റിസർവ്) […]









