സന: ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകൾ ഇനി ആക്രമിക്കില്ലെന്ന് യെമനിലെ ഹൂതി വിമതരുടെ കത്ത്. ഗാസയിൽ വെടിനിർത്തൽ നടപ്പായതിനെത്തുടർന്നാണ് തീരുമാനമെന്ന് ഹമാസിന്റെ ഖാസം ബ്രിഗേഡിന് അയച്ച കത്തിൽ ഹൂതികൾ വ്യക്തമായി പറയുന്നു. അതേസമയം എന്നാണ് എഴുതിയതെന്ന് വ്യക്തമല്ലാത്ത ഈ കത്ത് വിവിധ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇസ്രയേൽ വെടിനിർത്തൽ ധാരണ ലംഘിച്ചാൽ വീണ്ടും കപ്പലുകൾ ലക്ഷ്യമിടുമെന്നും ഹൂതികൾ കത്തിൽ പറയുന്നു. ഹൂതി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ യൂസഫ് ഹസ്സൻ അൽ–മദനിയുടെ പേരിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്. […]









