മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ നാഷണൽ മദ്റസ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 14 മദ്റസകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം നവംബർ 14, 21 തിയതികളിലായാണ് നടക്കുന്നത്.
സ്വാഗത സംഘം ഭാരവാഹികൾ: അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ),, നസീഫ് അൽ ഹസനി, ശംസുദ്ധീൻ സുഹ് രി (വൈസ് : ചെയർമാൻ) , അബ്ദുറഹീം സഖാഫി വരവൂർ(ജനറൽ കൺവീനർ), ശിഹാബുദ്ധീൻ സിദ്ദീഖി, മൻസൂർ അഹ്സനി (ജോയിന്റ് കൺവീനർ) : മമ്മൂട്ടി മുസ്‌ലിയാർ വയനാട് (ഫിനാൻസ് കൺവീനർ).
വിവിധ സബ് കമ്മിറ്റി അംഗങ്ങളായി പ്രോഗ്രാം – . അഡ്വ: എം.സി. അബ്ദുൽ കരീം,, മൻസൂർ അഹ്സനി , ശിഹാബ് സിദ്ദീഖി, വി പി കെ മുഹമ്മദ്, ശംസുദ്ധീൻ സുഹ് രി, അബ്ദുള്ള രണ്ടത്താണി, ഹംസ പുളിക്കൽ, നൗഷാദ് കാസർകോഡ്, പ്രചരണം :- നസീഫ് അൽ ഹസനി, റഫീക്ക് ലത്വീഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ , ശംസുദ്ധീൻ പൂക്കയിൽ , അസ്കർ താനൂർ, യൂസുഫ് അഹ്സനി , ഫുഡ് & സ്റ്റേജ് – ശിഹാബുദ്ധീൻ സിദ്ദീഖി, അബ്ദുറഹ്മാൻ ചെക്യാട്..സത്താർ, മഹമ്മ ദ് റിയാസ്, നൂറുദ്ദീൻ, വളണ്ടിയർ – മുസ്ഥഫ പൊന്നാണി, ഉസ്മാൻ, ഉമർ ഹാജി, , ഷഫീഖ് പൂക്കയിൽ , ടീം മാനേജ്മെന്റ് – ശംസുദ്ധീൻ സുഹ് രി, അബ്ദുസമദ് കാക്കടവ്, ഹംസ ഖാലിദ് സഖാവി, ഹുനൈൻ സഖാഫി, ശംസുദ്ധീൻ സഖാഫി, ഹസൻ സഖാഫി, ഫിനാൻസ് – മമ്മൂട്ടി മുസ്ലിയാർ, റഹീം സഖാഫി, ഉസ്മാൻ സഖാഫി, അമിറലി , സിറാജ് തൽഹ , നിസാർ സഖാഫി എന്നിവരെയും തെരെഞ്ഞെടുത്തു.
മനാമ സുന്നി സെന്ററിൽ നടന്ന രൂപീകരണ കൺ വെൻഷൻ . ഐ സി എഫ് ഇന്റർ നാഷണൽ ഡെപ്യൂട്ടി കെ. സി സൈനുദ്ധീൻ സഖാഫി ഉത്ഘാടനം ചെയ്തു, അഡ്വ :എംസി അബ്ദുൽ ക്കരീം, അബ്ദുൽ റഹീം സഖാഫി വരവൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ പ്രസംഗിച്ചു, ഷമീർ പന്നൂർ പ്രഖ്യാപനം നടത്തി. എസ് ജെ എംറൈഞ്ച് പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉസ്മാൻ സഖാഫി പ്രാർത്ഥന നിർവ്വഹിച്ചു. , നസീഫ് അൽഹസനി.സ്വാഗതവും
ഷംസു ദ്ധീൻ സുഹ് രി നന്ദിയും പറഞ്ഞു








