
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ട്രെയിനിൽ നിന്നും തള്ളിയിട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ കണ്ടു. ശ്രീക്കുട്ടിയുടെ ബന്ധുക്കളേയും സന്ദർശിച്ചു. ശ്രീകുട്ടിയുടെ ചികിത്സാ വിവരങ്ങൾ ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നേരത്തെ നിർദേശം നൽകിയിരുന്നു.
ജീവനക്കാരുമായും രോഗികളുമായും അവരുടെ ബന്ധുക്കളുമായും മന്ത്രി സംസാരിച്ചു. എമർജൻസി മെഡിസിൻ വിഭാഗം, ഐസിയുകൾ, ന്യൂറോ കാത്ത് ലാബ്, മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്, നൂക്ലിയർ മെഡിസിൻ വിഭാഗം, സിടി സ്‌കാൻ, വാർഡുകൾ എന്നിവ സന്ദർശിച്ചു.
The post മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മന്ത്രി വീണാ ജോർജ്; ശ്രീക്കുട്ടിയേയും ബന്ധുക്കളേയും കണ്ടു appeared first on Express Kerala.









