
കൊല്‍ക്കത്ത: ഭാരതത്തിലെ ഏറ്റവും മികച്ച വേദികളിലൊന്നായ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം വീണ്ടും വരുന്നു. ഭാരതവും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരമാണ് ചരിത്രമുറങ്ങുന്ന ഈഡനില്‍ നടക്കുന്നത്. 14നാണ് ആദ്യടെസ്റ്റ് ആരംഭിക്കുന്നത്. ആറ് വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് ഈഡനില്‍ ഒരു ടെസ്റ്റ് മത്സരം നടക്കുന്നത്.
പരമ്പരയില്‍ പങ്കെടുക്കുന്ന ഭാരത ടീം ഇവിടെയെത്തി പരിശീലനം തുടങ്ങി. ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ന് ഗ്രൗണ്ടിലിറങ്ങും. 14ന് മത്സരം തുടങ്ങുന്നതിനു മുമ്പിടുന്ന ടോസിനായി ഉപയോഗിക്കുന്ന നാണയം പ്രത്യേക നിറഞ്ഞതാണ്. നാണയത്തിന്റെ ഒരു വശത്ത് മഹാത്മജിയുടെയും മറുവശത്ത് നെല്‍സണ്‍ മണ്ഡേലയുടെയും ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇരുവരോടുമുള്ള ആദരസൂചകമായാണ് ഇത്തരത്തിലൊരു മാറ്റം. ഗോഹട്ടിയാണ് പരമ്പരയിലെ മറ്റൊരു മത്സരം നടക്കുന്നത്. ആദ്യമായാണ് ഗോഹട്ടി ടെസ്റ്റ് മത്സരത്തിനു വേദിയാകുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായി സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.









