
കൊച്ചി: എഫ്എംഎസ്സിഐ നാഷണല്‍ റോട്ടാക്സ് കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗത്തില്‍ 5,6 റൗണ്ടുകളില്‍ തുടര്‍ജയങ്ങളുമായി ആധിപത്യം സ്ഥാപിച്ച് മുംബൈയില്‍ നിന്നുള്ള കിയാന്‍ ഷാ. സീനിയര്‍ വിഭാഗത്തില്‍ അവസാന രണ്ട് റൗണ്ടുകളില്‍ യഥാക്രമം മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്ത് കൃഷ് ഗുപ്തയും മികച്ച പ്രകടനം കാഴ്‌ച്ചവച്ചു.
ഇരുവരും മുംബൈ റായോ റേസിംഗ് താരങ്ങളാണ്. അവസാന 2 റൗണ്ടുകളിലെ കിയാന്റെയും കൃഷിന്റെയും പ്രകടനം നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ക്ക് രണ്ടാം സ്ഥാനം നേടാനും വഴിയൊരുക്കി. റൗണ്ട് 5-ലെ ജൂനിയര്‍ യോഗ്യതാ മത്സരം ചെന്നൈയിലെ ശിവാന്‍ കാര്‍ത്തിക്കിന് (എംസ്പോര്‍ട്ട്) 0.352 സെക്കന്‍ഡ് പിന്നിലായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കിയാന് സാധിച്ചുള്ളൂ. ഫൈനല്‍ റൗണ്ടില്‍ മികച്ച തുടക്കം കുറിച്ച കിയാന്‍ ഉടന്‍ തന്നെ ലീഡ് നേടിയെങ്കിലും പൂനെയില്‍ നിന്നുള്ള അറഫാത്ത് ഷെയ്ഖിന്റ പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റൗണ്ട് 5-ലെ സീനിയര്‍ യോഗ്യതാ മത്സരം കടുത്ത പോരാട്ടമായിരുന്നു.
ബെംഗളൂരുവിലെ ഇഷാന്‍ മാദേശ് (പെരെഗ്രൈന്‍ റേസിംഗ്) കൃഷ് ഗുപ്തയെ (റായോ റേസിംഗ്) 0.216 സെക്കന്‍ഡിന് മറികടന്ന് പോള്‍ പൊസിഷന്‍ സ്വന്തമാക്കി. സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ച കിയാന്‍ ഷാ വെറും 0.055 സെക്കന്‍ഡ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തെത്തി. റായോ റേസിംഗിലെ പൂനെയില്‍ നിന്നുള്ള ഡാനിഷ് ദല്‍മിയയും ഫൈനലില്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലിലെ നാലാം സ്ഥാനത്തോടെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങില്‍ ഡാനിഷ് മുന്നാമതായി. അതേസമയം വലിയ വേദിയാണ് കിയാന്‍ ഷായെ ഇനി കാത്തിരിക്കുന്നത്. നവംബര്‍ 15-16 തീയതികളില്‍ മലേഷ്യയില്‍ നടക്കുന്ന എഫ്ഐഎ കാര്‍ട്ടിംഗ് ലോകകപ്പിലാണ് താരം മത്സരിക്കുക









