സ്റ്റുഡൻസ് ഗൈഡൻസ് ഫോറം( എസ് ജി എഫ്) സംഘടിപ്പിച്ച മിനി മാത് ഒളിമ്പ്യാഡ് പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക ക്ഷണിതാക്കളായി എത്തിച്ചേർന്ന ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട സമാപന സമ്മേളനം വ്യത്യസ്തത പുലർത്തുന്നത് ആയിരുന്നു ആധുനിക വിവരസാങ്കേതിക മേഖലകളിലെ മാറ്റങ്ങളെ കുറിച്ചും നിലവിലെ സാഹചര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് രാജ്യസേവനത്തിനായി സന്നദ്ധരാകുവാൻ ഉത്ബോധിപ്പിച്ചു കൊണ്ടുള്ള ഡോക്ടർ രാജു നാരായണ സ്വാമി ഐഎഎസ് പ്രഭാഷണത്തോടൊപ്പം ചോദ്യോത്തര വേളയിൽ തന്റെ ഭരണപരിചയവും മാറ്റങ്ങളുടെ ആവശ്യകതയും അതിലുപരിയായി മാതാപിതാക്കളുടെയും അധ്യാപകരുടെയും കർമ്മനിരതയും ഉത്തരവാദിത്വത്തോട് കൂടെയുള്ള സമീപനവും പുതുതലമുറയ്ക്ക് പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെ എന്ന് തൻറെ സ്വന്തം അനുഭവത്തിലൂടെ വിവരിച്ചു കുട്ടികളെ രാജ്യസേവനത്തിനായി സിവിൽ സർവീസ് പോലുള്ള പരീക്ഷകളിൽ പങ്കെടുക്കുവാൻ പ്രോത്സാഹിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടു സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തെ പ്രശംസിക്കുകയും ഉണ്ടായി ഇത്തരത്തിലുള്ള പരിപാടികളിലൂടെ ഒരു കുട്ടിയെ എങ്കിലും പ്രോത്സാഹിപ്പിക്കാൻ കഴിയുന്നുവെങ്കിൽ വലിയ സേവനമാണ് ഈ സംഘടന ചെയ്യുന്നത് തുടർന്നുള്ള അവരുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ താല്പര്യമുണ്ട് എന്ന് ഡോക്ടർ രാജു നാരായണ സ്വാമി ഐഎഎസ് പ്രഖ്യാപിക്കുകയും ഉണ്ടായി എഡ്യൂപാർക്കും സ്റ്റുഡൻസ് ഗൈഡൻസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച പരിപാടികളിൽ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു തന്തവസരത്തിൽ അദ്ദേഹത്തെ വിവിധ സംഘടനകൾ ആദരിക്കുകയുണ്ടായി പ്രധാനമായും തമിഴ് ഇൻറർനാഷണൽ എൻജിനീയർ ഫോറം സംഘടിപ്പിച്ച ചോദ്യോത്തരവേള ഏറെ ശ്രദ്ധിക്കപ്പെട്ടു. മിനി മാത് ഒളിമ്പിയാടിന്റെ ജൂറി അംഗമായ ഇന്ത്യൻ സ്കൂൾ മുൻ അധ്യാപകനായ വിജയകുമാർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാനായ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സമാപന പരിപാടിയിൽ കോഫി വിത്ത് ഡോക്ടർ രാജു നാരായണ സ്വാമിയെ എസ് ജി എഫിന്റെ പ്രശംസാപത്രം ശ്രീ സുനിൽ രാജ് രാജാമണി നൽകി ആദരിച്ചു.
പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളുടെ സാന്നിധ്യം വളരെ ശ്രദ്ധേയമായിരുന്നു ശ്രീ കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ സോമൻ ബേബി ഇന്ത്യൻ ക്ലബ്ബ് വൈസ് പ്രസിഡൻറ് ശ്രീ വിദ്യാധരൻ വി എം മാധ്യമപ്രവർത്തകരായ ഗൾഫ് മാധ്യമം പ്രതിനിധികളായി ശ്രീ ഫായിസ് അബ്ദുറഹ്മാൻ ശ്രീ ജലീൽ ഫ്രണ്ട്സ് അസോസിയേഷൻറെ പ്രസിഡൻറ് സയ്യിദ് റമദാൻ നദ്‌വി അബ്ദുറഹ്മാൻ കാനു ഇന്റർനാഷണൽ സ്കൂൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ സുനിൽ രാജ് രാജാമണി ഓഫീസർ യുപി പി ചെയർമാൻ ഡോക്ടർ സുരേഷ് സുബ്രഹ്മണ്യം ബഹ്റൈൻ കേരള സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരയ്ക്കൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡൻറ് ശ്രീമതി സ്മിത ജയ്സൺ ശൂരനാട് പ്രവാസി ഫോറം പ്രസിഡൻറ് ശ്രീ ഹരീഷ് നായർ ജനറൽ സെക്രട്ടറി അൻവർ സൂര്യനാട് ഗുരുദേവ കൾച്ചറൽ സൊസൈറ്റി ചെയർമാൻ ശ്രീ സനീഷ് ശ്രീ ബോബൻ ഇടുക്കിള ശ്രീ മോനി ഓടിക്കണ്ടത്തിൽ തമിഴ് സംഘടന പ്രതിനിധികൾ ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറി ശ്രീ ഇ എ സലീം ബി കെ എസ് എഫ് അഡ്മിൻ മെമ്പർമാരായ ഫസൽ ഭായ് അനസ് റഹീം മലപ്പുറം പ്രവാസി ഫോറം ഭാരവാഹികൾ മുഹറക് മലയാളം സമാജം പ്രതിനിധി ശ്രീ മൻഷീർ മുഹമ്മദ് മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ ആയ ശ്രീ എസ് എം പിള്ള ശ്രീ രാജീവൻ ബഹ്റൈൻ സീനിയർ ഫോറം പ്രസിഡൻറ് ഗോപാലൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രതിനിധി ശ്രീ എബി തോമസ് ഐ വൈ സിസി പ്രസിഡൻറ് ശ്രീ സുബിൻ തോമസ് സലീം മജീദ് ഐ സി ആർ എഫ് മുൻ ചെയർമാൻ ശ്രീ അരുൾ ദാസ് തോമസ് ഇന്ത്യൻ അക്കാദമി ചെയർമാൻ ഡോക്ടർ ഇളമുരുക ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ഗോപിനാഥ് മേനോൻ.
പരിപാടികൾ ഏകോപിപ്പിച്ചത് എഡ്യൂപാർക്ക് ഡയറക്ടർമാരായ ബഷീർ മുഹമ്മദ് സക്കറിയ ചുള്ളിക്കൽ ശ്രീമതി റജീന ഇസ്മായിൽ എസ് ജി എഫ് സഹകാരികളായ സൈദ് ഹനീഫ് റിച്ചാർഡ് ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകുകയും മുഖ്യാതിഥിയെ ഷോൾ അണിയിച്ച് ആദരിക്കുകയും ചെയ്തു.









