തിരുവനന്തപുരം∙ ശബരിമല കട്ടിളപ്പടി സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രസിഡന്റുമാരും ഉള്‍പ്പെട്ട കേസില്‍ അഴിമതി നിരോധന വകുപ്പു കൂടി ചേര്‍ത്തു. പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എസ്‌ഐടി ഇക്കാര്യം അറിയിച്ചത്. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് നടപടിയെന്നാണു സൂചന. കേസ് റാന്നി കോടതിയില്‍നിന്ന് കൊല്ലം വിജിലന്‍സ് കോടതിയിലേക്കു മാറുകയും ചെയ്യും. അഴിമതി നിരോധന വകുപ്പു കൂടി ചുമത്തിയതോടെ കേസില്‍ ഇഡിക്കും അന്വേഷണം നടത്താന്‍ […]








