
നാദാപുരം: മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്താൻ ശ്രമിച്ച വിദേശമദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. മൈസൂർ സ്വദേശിയായ എം. അരുൺ എന്ന ലോറി ഡ്രൈവറെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് 30 കുപ്പി വിദേശ മദ്യമാണ് അധികൃതർ കണ്ടെടുത്തത്.
കഴിഞ്ഞദിവസം രാത്രി പെരിങ്ങത്തൂർ – നാദാപുരം സംസ്ഥാന പാതയിൽ വെച്ച് നടന്ന വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്. ലോറിയും മദ്യവും അധികൃതർ കസ്റ്റഡിയിൽ എടുത്തു. മൈസൂരിലെ ഒരു ഡിസ്റ്റിലറിയിൽ നിന്ന് മാഹിയിൽ മദ്യം എത്തിച്ച ശേഷം മൈസൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തെക്കുറിച്ച് നാദാപുരം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The post വൻ മദ്യക്കടത്ത്! മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തിയ വിദേശമദ്യവുമായി ഡ്രൈവർ അറസ്റ്റിൽ appeared first on Express Kerala.









