
ഗോവ: ഗോവയില്‍ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും പി. ഹരികൃഷ്ണയും വിട്ടുകൊടുക്കാതെ പൊരുതുന്നു. രണ്ട് ക്ലാസിക് ഗെയിമുകളും സമനിലയില്‍ പിരിഞ്ഞതോടെ ടൈബ്രേക്കര്‍ മത്സരങ്ങള്‍ വ്യാഴാഴ്ച നടക്കും.
പ്രജ്ഞാനന്ദ ഡാനീല്‍ ഡുബേവിനെയാണ് നേരിട്ടത്. ആദ്യ ഗെയിം സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്നുള്ള രാണ്ടാം ഗെയിം പക്ഷെ 30 നീക്കത്തില്‍ സമനിലയിലായി. ആദ്യഗെയിമില്‍ തോല്‍ക്കാറായ മത്സരമാണ് പ്രജ്ഞാനന്ദ സമനിലയില്‍ എത്തിച്ചത്. അര്‍ജുന്‍ എരിഗെയ്സിയും പീറ്റര് ലീക്കോയും തമ്മിലുള്ളരണ്ട് ക്ലാസിക്കല്‍ മത്സരവും സമനിലയില്‍ കലാശിച്ചു. പി ഹരികൃഷ്ണയും നില്‍സ് ഗ്രാന്‍ഡെലിയസും തമ്മിലുള്ള മത്സരമാണ് സമനിലയിലായത്.
ഇന്ത്യയുടെ അവശേഷിക്കുന്ന രണ്ട് താരങ്ങള്‍ നാലാം റൗണ്ടില്‍ തോറ്റു. പ്രണവ് വി ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവുമായി തോറ്റു. കാര്‍ത്തിക് വെങ്കട്ടരാമന്‍ ലെ ക്വാങ്ങ് ലിയമുമായി തോറ്റു. ജര്‍മ്മനിയുടെ മത്തിയാസ് ബ്ലുബോം ജര്‍മ്മനിയുടെ തന്നെ അലക്സാണ്ടര്‍ ഡോണ്‍ചെങ്കോയുമായുള്ള മത്സരത്തില്‍ തോറ്റു.









