ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിൽ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ ഭാര്യ ആഫിറ ബീബിയും അംഗമായതായി റിപ്പോർട്ട്. ചെങ്കോട്ട സ്‌ഫോടനത്തിന് ആഴ്ചകൾക്ക് മുൻപാണ് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ‘ജമാഅത്തുൻ മുഹമിനാത്തി’ൽ ആഫിറ ബീബി അംഗമായതെന്ന് എൻഡിടിവി റിപ്പോർട്ട്‌ചെയ്തു. നിലവിൽ ജമാഅത്തുൻ മുഹമിനാത്തിന്റെ മുഖങ്ങളിലൊന്നാണ് ആഫിറ ബീബിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉമർ ഫാറൂഖിന്റെ ഭാര്യയാണ് ആഫിറ ബീബി. ജെയ്‌ഷെയുടെ കമാൻഡറായിരുന്ന ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലാണ് ഭീകരർ സ്‌ഫോടകവസ്തുക്കൾ […]









