
സില്‍ഹട്ട്: ഓപ്പണര്‍ മഹ്‌മദുല്‍ ഹസന്‍ ജോയിയുടെ അപരാജിത സെഞ്ച്വറി മികവില്‍ അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച നിലയില്‍. ആദ്യം ബാറ്റ് ചെയ്ത് 286 റണ്‍സില്‍ ഓള്‍ ഔട്ടായ അയര്‍ലന്‍ഡിനെതിരെ ആതിഥേയരായ ബംഗ്ലാദേശ് രണ്ടാം ദിവസമായ ഇന്നലത്തെ മത്സരം നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 338 എന്ന നിലയിലായി.
മഹ്‌മദുല്‍ ഹസന് പുറമെ ഓപ്പണര്‍ ഷഡ്മന്‍ ഇസ്ലാം(80) ബംഗ്ലാദേശിനായി അര്‍ദ്ധസെഞ്ച്വറി നേടി. ഒന്നാം വിക്കറ്റില്‍ ബംഗ്ലാദേശ് 168 റണ്‍സ് നേടി. അയര്‍ലന്‍ഡ് ബൗളര്‍ മാത്യു ഹംഫ്രീസ് ആണ് വിക്കറ്റ് നേടിയത്. സെഞ്ച്വറിക്കാരന്‍ ഹസന്‍ ജോയിക്കൊപ്പം മോനിമുല്‍ ഹഖ്(80) പുറത്താകാതെ നില്‍ക്കുന്നുണ്ട്. 283 പന്തുകള്‍ നേരിട്ട ഹസന്‍ ജോയ് 14 ബൗണ്ടറികളും നാല് സിക്‌സറും സഹിതം 169 റണ്‍സുമായാണ് ക്രീസിലുള്ളത്.









