ഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെയായിരുന്നെന്ന് ഡിഎൻഎയിൽ സ്ഥിരീകരണം. ഉമർ നബി തന്നെയാണ് സ്‌ഫോടനം നടത്തിയ കാറിലുണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉമർ നബിയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയം തോന്നിയതിന് പിന്നാലെ പുൽവാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് സാമ്പിളുകൾ ശേഖരിച്ചിരുന്നു. കൂടാതെ ഉമറിനു ഫരീദാബാദ്, ലഖ്‌നൗ, തെക്കൻ കശ്മീർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ലോജിസ്റ്റിക്‌സ് മോഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ ഗ്രൂപ്പിൽ […]







