ഇക്കാണുന്ന ഇന്ത്യയെന്ന മഹത്തായ രാജ്യം കെട്ടിപ്പടുക്കുന്നതില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയ ധിഷണാശാലിയാണ് ജവഹര്‍ലാല്‍ നെഹ്റു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായാണ് നവംബര്‍ 14 ശിശുദിനമായി ആചരിക്കുന്നത്. കുരുന്നുമനസുകളെ അത്രമേല്‍ സ്നേഹിച്ചിരുന്ന രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ പിറന്നാളാണ് നവംബര്‍ 14. 1889ലായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജനനം.
കുഞ്ഞുങ്ങള്‍ക്ക് ചാച്ചാ നെഹ്റുവായിരുന്നു ജവഹര്‍ലാല്‍. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്‍പ്പടെ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി കൂടിയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നും, ജവഹര്‍ലാല്‍ നെഹ്റു അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചും റാലി നടത്തിയുമെല്ലാമാണ് ഈ ദിനം രാജ്യം സമുചിതമായി ആഘോഷിക്കുന്നത്.
Happy Children’s Day 2025 Wishes And Quotes In Malayalam
- കെടുത്തരുത് കുരുന്നുചിരികള്‍, കൊളുത്താം സ്നേഹദീപങ്ങള്‍…ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍
- കനിവും കരുതലുമായി കൈനീട്ടാം, കുരുന്നുചിരികള്‍ കെടാതെ കാക്കാം…സ്‌നേഹസമ്പൂര്‍ണമായ ശിശുദിനാശംസകള്‍
- നേരിന്റെ പാതകള്‍, സ്നേഹ ലക്ഷ്യങ്ങള്‍, വളരട്ടെ ബാല്യം…ഹൃദ്യമായ ശിശുദിനാശംസകള്‍
- ഇന്നത്തെ കുരുന്നുകള്‍ തീര്‍ക്കും നാളത്തെ സുവര്‍ണലോകം…വാത്സല്യപൂര്‍ണമായ ശിശുദിനാശംസകള്‍
- കുരുന്നുപൊന്‍ചിരികള്‍ തിളങ്ങട്ടെ എങ്ങുമെന്നും…ഐശ്വര്യസമൃദ്ധമായ ശിശുദിനാശംസകള്‍
- കുരുന്നുകളുടെ നിറ ചിരികളില്‍ വിളങ്ങുന്നു പുതുലോകം…ശിശുദിനാശംസകള്‍
- കുരുന്നുമനസുകളില്‍ നിറയ്ക്കാം കനിവിന്റെ കൈത്തിരി നാളങ്ങള്‍…സ്‌നേഹസമ്പൂര്‍ണമായ ശിശുദിനാശംസകള്‍
- വാത്സല്യത്താല്‍ വളരട്ടെ ബാല്യം…ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍
- നിഷ്‌കളങ്കതയുടെ സ്വര്‍ഗമാണ് കുഞ്ഞുമനസുകള്‍, കുസൃതിക്കുതൂഹല വിരുതുകളുമായി തുടരുക…ശിശുദിനാശംസകള്‍
- സ്വര്‍ഗത്തില്‍ നിന്നുള്ള പൂക്കളാണ് കുഞ്ഞുങ്ങള്‍, സ്നേഹ പ്രകാശ താരകളാണ് കുരുന്നുകള്‍… ശിശുദിനാശംസകള്‍
- എന്നും ഉള്ളിലുണ്ടാകട്ടെയൊരു കുരുന്നുമനസ്സ്…വാത്സല്യപൂര്‍ണമായ ശിശുദിനാശംസകള്‍
- സ്നേഹവഴികളില്‍ ഇടറാതെ പതറാതെ മുന്നേറട്ടെ കുരുന്നുകള്‍…ശിശുദിനാശംസകള്‍
- സ്നേഹ വാത്സല്യ നിഷ്‌കളങ്കതകളുടെ കൗതുകച്ചെപ്പ് എന്നുമുണ്ടാകട്ടെയുള്ളില്‍…ഹൃദ്യമായ ശിശുദിനാശംസകള്‍
- കെടുത്തരുത് കുട്ടിത്ത കൗതുകങ്ങള്‍, കുതൂഹല വിരുതുകള്‍…സന്തോഷസമ്പൂര്‍ണമായ ശിശുദിനാശംസകള്‍
- നല്ല നാളെയിലേക്ക് വളര്‍ന്നുയരട്ടെ കുരുന്ന് പൊന്‍ചിരികള്‍…സ്‌നേഹസമ്പൂര്‍ണമായ ശിശുദിനാശംസകള്‍
- കനിവും കരുണയുമാകട്ടെ ലക്ഷ്യങ്ങള്‍, തുടരുക സ്നേഹനിധികളായ്…ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍
- ഇന്നത്ത ബാല്യം പടുത്തുയര്‍ത്തും നാളത്തെ ലോകം…ശിശുദിനാശംസകള്‍
- മുറിവേല്‍പ്പിക്കരുത് കുരുന്ന് മനസുകളില്‍…ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍
- നേരിന്റെ നല്ലനാളുകളിലേക്ക് ചുവടുവയ്ക്കട്ടെ ഇന്നിന്റെ ബാല്യം…സ്‌നേഹസമ്പൂര്‍ണമായ ശിശുദിനാശംസകള്‍
- കുരുന്നുമനസുകളില്‍ വിതയ്ക്കാം സ്നേഹവിത്തുകള്‍…ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍
- തുല്യനീതിയിലേക്ക് വളരട്ടെ കുരുന്നുകള്‍…ഹൃദയം നിറഞ്ഞ ശിശുദിനാശംസകള്‍
- വര്‍ണവര്‍ഗ ഭേദങ്ങളില്ലാതെ വളരട്ടെ സ്നേഹബാല്യം…വാത്സല്യ സമ്പൂര്‍ണമായ ശിശുദിനാശംസകള്‍
- നാളെകളില്‍ അറിവിന്റെ ആകാശത്ത് പ്രകാശം നിറയ്ക്കട്ടെ ഇന്നിന്റെ കുരുന്നുകള്‍…ഹൃദ്യമായ ശിശുദിനാശംസകള്‍
- ജാതിമതലിംഗ വര്‍ഗവര്‍ണ ഭേദങ്ങളില്ലാതെ വളരട്ടെ കുരുന്നുകള്‍…സ്‌നേഹസമ്പൂര്‍ണമായ ശിശുദിനാശംസകള്‍
- സ്നേഹത്തിലാഴട്ടെ വേരുകള്‍, തിളങ്ങട്ടെ കുരുന്നുകള്‍ നല്ല നാളെയുടെ താരകളായ്…വാത്സല്യ സമ്പൂര്‍ണമായ ശിശുദിനാശംസകള്‍









