കാക്കനാട്: രണ്ട് സീറ്റിൽ തർക്കം രൂക്ഷമായതോടെ തൃക്കാക്കരയിൽ സിപിഐ മുന്നണിവിട്ട് മത്സരിക്കാൻ ഒരുങ്ങുന്നു.20-ഓളം വാർഡുകളിൽ സിപിഎമ്മിനെതിരേ സ്ഥാനാർഥിയെ നിർത്താനാണ് സിപിഐ നീക്കം. മുന്നണിവിട്ട് മത്സരിക്കാൻ അനുമതി തേടി തൃക്കാക്കര പ്രാദേശിക നേതൃത്വം സിപിഐ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ജില്ലാതലത്തിലും സീറ്റ് ചർച്ച വഴിമുട്ടിയതോടെ മുന്നണിവിട്ട് മത്സരിക്കാൻ ജില്ലാ കമ്മിറ്റിയും മൗനാനുവാദം നൽകിയെന്നാണ് സൂചന. തങ്ങളുടെ സിറ്റിങ് വാർഡുകളായ സഹകരണ റോഡിലും ഹെൽത്ത് സെന്ററിലും സിപിഎം ഏകപക്ഷീയമായി സ്ഥാനാർഥികളെ തീരുമാനിച്ചെന്നാണ് സിപിഐയുടെ പരാതി. കഴിഞ്ഞ തവണ കോൺഗ്രസ് വിമതനായി വിജയിച്ച്, […]







