തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സികളായ ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ഇതിനായി നിയമോപദേശം തേടിയതായി ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു. ഇരു കമ്പനികൾക്കും കാരണംകാണിക്കൽ നോട്ടീസ് നൽകാനാണ് നീക്കം. സംസ്ഥാന സർക്കാർ 2024-ൽ ഓൺലൈൻ അഗ്രിഗേറ്റർ നയമുണ്ടാക്കിയിട്ടുണ്ടെങ്കിലും മറ്റൊരു കമ്പനിമാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ബൈക്ക് ടാക്സിക്ക് വേണ്ടിയാണ് ഇവർ അപേക്ഷ നൽകിയത്. ഇവരുടെ രജിസ്‌ട്രേഷനും പൂർത്തിയായിട്ടില്ല. ആവശ്യപ്പെട്ട വിവരങ്ങൾ ഇനിയും നൽകിയിട്ടില്ല. അംഗീകൃത സ്ഥാപനങ്ങൾ ഓഫീസും കോൾസെന്ററും ഉൾപ്പെടെ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ, സ്വകാര്യ ഓൺലൈൻ […]







