കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ മുൻ പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യയെ ഒഴിവാക്കിയാണ് ഇത്തവണ സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനിൽ വി.വി പവിത്രനാണ് പുതിയ സ്ഥാനാർത്ഥി. സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതു സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായികു്നനു. ഇതിനു ഫേസ്ബുക്കിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പിപി ദിവ്യ. പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ”സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ […]







