കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥൻ ഇനി സിപിഎം സ്ഥാനാർഥി. വിരമിച്ച കണ്ണൂർ എസിപി ടി.കെ. രത്‌നകുമാറാണ് ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ കോട്ടൂർ വാർഡിൽനിന്ന് ജനവിധി തേടുന്നത്. പാർട്ടി ചിഹ്നത്തിൽത്തന്നെയാണ് അദ്ദേഹം മത്സരിക്കുക. അതുപോലെ എൽഡിഎഫിൻറെ ചെയർമാൻ സ്ഥാനാർഥിയാണ് അദ്ദേഹം എന്നാണ് അറിയുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കോട്ടൂർ വിജയം ഉറപ്പുള്ള വാർഡാണ്. അതേസമയം മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട […]







