
ചെന്നൈ: മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും നീക്കങ്ങള്‍ക്കുമൊടുവില്‍ ഭാരത വിക്കറ്റ് കീപ്പര്‍ സഞ്ജു വി. സാംസണ്‍ ഐപിഎല്ലിലെ സൂപ്പര്‍ ടീമുകളില്‍ ഒന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ഇനി വേണ്ടത് ബിസിസിഐ അംഗീകാരം മാത്രം. ഇക്കാര്യത്തില്‍ ബിസിസിഐ അംഗീകാരം കൂടി ലഭിച്ചെങ്കിലേ കരാര്‍ യാഥാര്‍ത്ഥ്യമാകൂ.
ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്ക്‌വാദ്, എം.എസ്. ധോണി എന്നിവര്‍ ഇന്ന് യോഗം ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. വരും സീസണില്‍ ടീം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ കാര്യത്തില്‍ കൂടി ഇന്നത്തെ കൂടിചേരലില്‍ തീരുമാനമെടുക്കും.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍. ചെന്നൈയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രാജസ്ഥാന് പുതിയ നാകയനെ കണ്ടെത്തേണ്ടിവരും. അടുത്ത മാസം 16ന് അബുദാബിയിലായിരിക്കും വരും സീസണിലേക്കുള്ള ഐപിഎല്‍ ലേലം എന്ന് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്.









