ജെറുസലം: ഇസ്രയേലിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ നാല് തവണ അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ജയിൽ മോചിതയായ പലസ്തീൻ യുവതി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിനു പുറമെ തന്നെ നിർബന്ധിതമായി വിവസ്ത്രയാക്കിയെന്നും വീഡിയോ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു. നായ്ക്കളെയും ലൈംഗിക ഉപകരണങ്ങളെയും ഉപയോഗിച്ച് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 42 വയസുള്ള യുവതിയെ 2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി […]









