ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി കൊണ്ടുവന്ന പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കു തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. പ്രവർത്തന കേന്ദ്രമായ ജർമനിയിലെ ലൈപ്സിഗിൽ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്‌വേ (ഫീനിക്സ് മെസാ) വിമാനത്താവളത്തിലെത്തിയ An-124 UR-82008 അന്റോനോവ് ചരക്കു വിമാനം അവിടെ നിന്ന് ഇന്ത്യൻ കരസേനയ്‌ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിനാണ് പറന്നുയർന്നത്. ഇതിനിടെ ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിനു തുടർന്ന് ഇന്ത്യയിലേക്ക് തുർക്കി വ്യോമപാത നിഷേധിച്ചുവെന്നാണു […]








