
കുമാമോട്ടോ: ഭാരത പുരുഷ സിംഗിള്‍സ് ഷട്ട്‌ലര്‍ ലക്ഷ്യാ സെന്‍ കുമാമോട്ടോ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ ജിയാ ഹെങ് ജേസന്‍ ടേഹിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്നേറ്റം.
ഏഴാം സീഡ് താരമായി ഇറങ്ങിയ ലക്ഷ്യ ലോക 20-ാം നമ്പര്‍ താരം ടേഹിനെ സ്‌കോര്‍ 21-13, 12-11ന് ആധികാരികമായി കീഴടക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ മറ്റൊരു സിംഗപ്പൂര്‍ താരമായ ലോഹ് കീന്‍ യേവ് ആണ് ലക്ഷ്യയുടെ എതിരാളി. മുന്‍ ലോക ചാമ്പ്യന്‍ ആണ് ലോഹ് കീന്‍.
മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി. ഡെന്‍മാര്‍ക്കിന്റെ റാസ്മസ് ഗെംകെയോട് നേരിട്ടുള്ള ഗെയിമിനാണ് പ്രണോയ് പരാജയപ്പെട്ടത്. സ്‌കോര്‍ 18-21, 15-21. മറ്റ് ഭാരത താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ പുറത്തായിരുന്നു.









