വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഗവൺമെന്റ് 50,000 ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോർട്ട്. ഭരണകൂടത്തിന്റെ നയപരമായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ പുതിയ ജീവനക്കാരിൽ ഭൂരിഭാഗവും ദേശീയ സുരക്ഷാ തസ്തികകളിലാണ് നിയമിക്കപ്പെട്ടിരിക്കുന്നതെന്ന് ട്രംപിന്റെ ഉന്നത പേഴ്‌സണൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു. അതേസമയം ഇന്റേണൽ റവന്യൂ സർവീസ്, ആരോഗ്യ- മനുഷ്യ സേവന വകുപ്പ് തുടങ്ങിയ ഗവൺമെന്റിന്റെ മറ്റ് ഭാഗങ്ങളിൽ നിയമനങ്ങൾ മരവിപ്പിക്കുകയും ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുകയും ചെയ്യുന്നതിനിടയിലാണ് ഭരണകൂടം പുതിയ ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. പുതിയ നിയമനങ്ങളിൽ ഭൂരിഭാഗവും ഇമിഗ്രേഷൻ ആൻഡ് […]








